
പറവൂർ: കെ.പി.എം.എസ് പറവൂർ യൂണിയൻ കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് വി.സി. തമ്പി അധ്യക്ഷത വഹിച്ചു. സംസ്ഥാന അസി. സെക്രട്ടറി പ്രശോഭ് ഞാവേലി, ബിന്ദു ഷിബു, ഷിബു ഏഴിക്കര, മിഥുൻ മാവേലിത്തറ തുടങ്ങിയവർ സംസാരിച്ചു.ഭാരവാഹികളായി ഷിബു എഴിക്കര (പ്രസിഡന്റ്) മിഥുൻ മാവേലിത്തറ (സെക്രട്ടറി ) വി.സി.തമ്പി (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.