കിഴക്കമ്പലം: പഴങ്ങനാട് സമരിറ്റൻ ആശുപത്രിയിൽ കനിവ് സേവന പദ്ധതിയുടെ ഭാഗമായി വൈസ് മെൻ ഇന്റർനാഷണൽ, ഡയാലിസിസ് മെഷീൻ സ്ഥാപിച്ചു. കിഴക്കമ്പലം ടൗൺ വൈസ് മെൻ ക്ലബ്ബാണ് മെഷീൻ സംഭാവനയായി നൽകിയത്.കിഡ്നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യ സ്ഥാപക ചെയർമാൻ ഫാ. ഡേവിഡ് ചിറമേൽ ഉദ്ഘാടനം ചെയ്തു. വൈസ് മെൻ ഇന്റർനാഷണൽ സർവ്വീസ് ഡയറക്ടർ സാജു ചാക്കോ സ്വിച്ച് ഓൺ നിർവ്വഹിച്ചു. റീജിയണൽ ഡയറക്ടർ സന്തോഷ് ജോർജ് അദ്ധ്യക്ഷനായി. ജോർജ് അമ്പാട്ട്, ഡോ. ടെറി തോമസ് ഇടത്തൊട്ടി, കെ.ടി പോൾ, സി.എ പ്രതീഷ് പോൾ, ബിനോയ് പൗലോസ്, എം.പി. ഏലിയാസ്, അജി കുര്യാക്കോസ്, മിഥുൻ പോൾ, അലക്സ് വിറ്റി തോമസ്, സിസ്റ്റർ ജോസ്ലിൻ തുടങ്ങിയവർ സംസാരിച്ചു.