umashanker-
ഉമാശങ്കർ

പറവൂർ: വില്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന 1.770 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. വെടിമറ ജി.സി.ഡി.എ ഹൗസിംഗ് കോളനി പഴമ്പിള്ളിശ്ശേരിയിൽ വീട്ടിൽ ഉമാശങ്കർ (22), നന്ദികുളങ്ങര കളരിപറമ്പിൽ വീട്ടിൽ നിഹാൽ കരിം (22) എന്നിവരെയാണ് പറവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മാതാപിതാക്കൾ മരിച്ച ഉമാശങ്കർ വീട്ടിൽ ഒറ്റയ്ക്കാണ് താമസം. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീട്ടിൽ പരിശോധന നടത്തിയത്. വീടിന്റെ മുകൾനിലയിലെ റൂമിൽ കാർഡ് ബോർഡ് ബോക്സിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇരുവരും ഒരുമിച്ചാണ് ലഹരി വസ്തുക്കളുടെ വില്പന നടത്തിയിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.