കൊച്ചി: യോഗ, അക്യുപംക്ചർ, സൂജോക്ക്, ഡോൺ തെറാപ്പി, റിഫ്ളക്സ് സോജി, മുദ്രാതെറാപ്പി, മ്യൂസിക് തെറാപ്പി തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കുന്ന ശ്രേയസ് വെൽനസ് കേന്ദ്രം കലൂർ ശ്രീരാമകൃഷ്ണ സേവാശ്രമത്തിൽ പ്രവർത്തനം ആരംഭിച്ചു. ജസ്റ്റിസ് സുരേന്ദ്രമോഹൻ ഉദ്ഘാടനം നിർവഹിച്ചു. വർഗീസ് വാഴൂർ, സി.എസ്. മുരളീധരൻ, ഡോ.വിൻസെന്റ് വാരിയെത്ത് തുടങ്ങിയവർ സംസാരിച്ചു.