പറവൂർ: ജനശിക്ഷൺ സംസ്ഥാൻ പദ്ധതിയുടെ സഹകരണത്തോടെ എറണാകുളം-അങ്കമാലി അതിരൂപത സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ, കൂനമ്മാവ് ചാവറ സ്പെഷ്യൽ സ്‌കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി സംഘടിപ്പിച്ച സ്‌മാൾ പൗൾട്രി ഫാർമർ പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകളും കോഴിക്കുഞ്ഞുങ്ങളും വിതരണംചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്‌ഘാടനം ചെയ്തു. കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി അദ്ധ്യക്ഷത വഹിച്ചു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ബിജു പഴമ്പിള്ളി, സി.ജി. മേരി, ഡോ. പി.എ. സൈറ, സിസ്റ്റർ ജിത, സന്ധ്യ ആർ. പണിക്കർ, ഷെൽഫി ജോസഫ് എന്നിവർ സംസാരിച്ചു.