പറവൂർ: ജൂൺ ഒന്നിന് നടക്കുന്ന രാജ്ഭവൻ മാർച്ചിന്റെ പ്രചാരണാർത്ഥം വഴിയോരക്കച്ചവട തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ഇക്ബാൽ നയിക്കുന്ന സംസ്ഥാന വാഹന പ്രചാരണജാഥയ്ക്ക് പറവൂരിൽ സ്വീകരണം നൽകി. ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്തു. സി.എ. രാജീവ് അദ്ധ്യക്ഷത വഹിച്ചു. ജാഥാ വൈസ് ക്യാപ്ടൻ ഡോ. കെ.എസ്. പ്രദീപ്കുമാർ, മാനേജർ എം. ബാപ്പൂട്ടി കൂട്ടായി, കെ.സി. രാജീവ്, പി.എ. ഷെറീഫ് എന്നിവർ സംസാരിച്ചു.