കുറുപ്പംപടി: പി.എം കിസാൻ അനുകൂല്യം ലഭിക്കുന്ന എല്ലാ കർഷകരും അക്ഷയ കേന്ദ്രങ്ങൾ വഴിയോ നേരിട്ടോ കൃഷി വകുപ്പിന്റെ എ.ഐ.എം.എസ് (AIMS) എന്ന പോർട്ടലിൽ ലോഗിൻ ചെയ്തു "പി.എം കിസാൻ - കൃഷി ഭൂമിയുടെ വെരിഫിക്കേഷൻ " നടത്തണം. സ്വന്തം പേരിലെ സ്ഥലത്തിന്റെ വിവരങ്ങൾ രേഖപ്പെടുത്തി വെരിഫിക്കേഷന് സമർപ്പിക്കണം. അപേക്ഷകന്റെ പേരും കരം അടച്ച രസീതിലെ പേരും ഒന്ന് തന്നെയാണെന്ന് ഉറപ്പുവരുത്തണം. മെയ്‌ 31 നകം വെരിഫിക്കേഷൻ പൂർത്തീകരിക്കണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.