ആലുവ: യു.സി കോളജിലെ ഹിസ്റ്ററി ഡിപ്പാർട്ട്മെന്റിൽ ആർക്കിയോളജി ആൻഡ് മ്യൂസിയോളജി കോഴ്സിലേക്ക് ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. ആർക്കിയോളജി, എൻഷ്യന്റ് ഇന്ത്യൻ ഹിസ്റ്ററി, കൾച്ചർ ആൻഡ് ആർക്കിയോളജി ഇവയിലേതിലെങ്കിലും 55 ശതമാനം മാർക്കിൽ കുറയാതെ ബിരുദാനന്തരബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂവിനായി ഇന്ന് ഉച്ചയ്ക്ക് 1.30ന് കോളേജ് ഓഫീസിൽ ഹാജരാകണം.
നൊച്ചിമ ഗവ. ഹൈസ്കൂളിൽ എച്ച്.എസ് വിഭാഗം അറബിക്, ഗണിതശാസ്ത്രം, ഹിന്ദി എന്നീ വിഷയങ്ങളിൽ താത്കാലിക ഒഴിവുകളുണ്ട്. യു.പി.എസ്.ടിയിൽ ഒരു ഒഴിവുമുണ്ട്. അഭിമുഖം ശനിയാഴ്ച രാവിലെ പത്തുമുതൽ നടക്കും. ബയോഡേറ്റയും അസൽ സർട്ടിഫിക്കറ്റുകളും ശരിപ്പകർപ്പുകളുമായി ഹാജരാകണം.
ആലുവ ഗവ.എച്ച്.എ.സി എൽ.പി എസിൽ എൽ.പി.എസ്.ടി തസ്തികയിലേക്ക് ഒരു മാസത്തെ താത്കാലിക നിയമനത്തിനായി അപേക്ഷക്ഷണിച്ചു. ഉദ്യോഗാർഥികൾ കെ. ടെറ്റ് പാസായവരും രണ്ട് ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ചവരുമായിരിക്കണം. യോഗ്യരായവർ ജൂൺ 1ന് ഉച്ചയ്ക്ക് രണ്ടിന് അസൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് സ്കൂൾ ഓഫീസിൽ എത്തണം.