കൊച്ചി: എറണാകുളം നോർത്ത് ശ്രീമാരിയമ്മൻ കോവിലിൽ 29 ന് വൈകിട്ട് ഏഴിന് ക്ഷേത്രം തന്ത്രി പുലിയന്നൂർ മന പ്രശാന്ത് നാരായണൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ കാർത്തിക നക്ഷത്രപൂജയും കുങ്കുമാഭിഷേകവും പൂമൂടലും നടക്കും. തുടർന്ന് പ്രസാദവിതരണം ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം സെക്രട്ടറി അറിയിച്ചു.