ആലുവ: സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ സുരക്ഷാ പരിശോധന ശനിയാഴ്ച നടക്കും. ഒമ്പതുമുതൽ ഉച്ചയ്ക്ക് 12വരെ ആലുവ പറവൂർ കവലയിലുള്ള സി.എഫ് ടെസ്റ്റ് ഗ്രൗണ്ടിലും ഉച്ചയ്ക്ക് 1.30 മുതൽ ഏലൂർ എഫ്.എ.സി.ടി സ്കൂൾ ഗ്രൗണ്ടിലുമാണ് പരിശോധന. ആലുവ സബ് ആർ.ടി ഓഫീസ് പരിധിയിലുള്ള എല്ലാ സ്കൂൾ, കോളേജ് വാഹനങ്ങളും വാഹനത്തിന്റെ രേഖകൾ, ഡ്രൈവറുടെ ലൈസൻസ് എന്നിവ സഹിതം ഹാജരാക്കണം.

സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ വാഹനഡ്രൈവർമാർക്കും ഡോർ അറ്റൻഡർമാർക്കും സ്കൂൾ/കോളജ് ട്രാൻസ്പോർട്ട് സേഫ്റ്റി ഓഫീസർമാർക്കുമായി തിങ്കളാഴ്ച രാവിലെ 9.30മുതൽ 12വരെ ആലുവ അസീസി ജംഗ്ഷനിലുള്ള ചെറുപുഷ്പം ഓഡിറ്റോറിയത്തിൽ വെച്ച് റോഡ് ബോധവത്കരണക്ലാസ് സംഘടിപ്പിക്കും. സ്കൂൾ/കോളജ് പ്രിൻസിപ്പൽമാരിൽനിന്ന് വാങ്ങിയിട്ടുള്ള അനുമതിപത്രവും ഡ്രൈവിംഗ് ലൈസൻസും ഹാജരാക്കണം. ഫോൺ: 9188961441, 9188961532.