p

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ ദുബായിൽ ഒളിവിൽ കഴിയുന്ന നടൻ വിജയ് ബാബു, താൻ 30ന് നാട്ടിലെത്തുമെന്ന് വ്യക്തമാക്കുന്ന വിമാനടിക്കറ്റിന്റെ പകർപ്പും പരാതിക്കാരിക്കെതിരെ കൂടുതൽ ആരോപണങ്ങളും ഉൾപ്പെടുത്തി ഹൈക്കോടതിയിൽ ഉപഹർജി നൽകി. 30ന് രാവിലെ ഒമ്പതിന് നെടുമ്പാശേരി എയർപോർട്ടിലെത്തുന്ന എമിറേറ്റ്സ് ഫ്ളൈറ്റിന്റെ ബിസിനസ് ക്ളാസിൽ ബുക്ക് ചെയ്ത ടിക്കറ്റിന്റെ പകർപ്പാണ് ഹാജരാക്കിയത്. പരാതിക്കാരി തനിക്കയച്ച വാട്ട്സ് ആപ്പ് ചാറ്റുകളും സന്ദേശങ്ങളും ചിത്രങ്ങളുമടക്കമുള്ള രേഖകളും മുദ്രവച്ച കവറിൽ നൽകി.

വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ നാട്ടിലേക്കുള്ള മടക്കയാത്രാ ടിക്കറ്റ് ഹാജരാക്കിയശേഷം പരിഗണിക്കാമെന്ന് ജസ്റ്റിസ് പി. ഗോപിനാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു. ടിക്കറ്റിന്റെ പകർപ്പ് സമർപ്പിച്ച സാഹചര്യത്തിൽ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. തനിക്കെതിരെ പൊലീസ് കോടതിയിൽ നിന്ന് അറസ്റ്റ് വാറന്റ് വാങ്ങിയിട്ടുള്ളതിനാൽ നാട്ടിലെത്തുമ്പോൾ അറസ്റ്റ് ചെയ്യുമെന്നും ഇതുതടയാൻ ഇടക്കാല മുൻകൂർ ജാമ്യം നൽകണമെന്നും ഉപഹർജിയിൽ പറയുന്നു. ഏപ്രിൽ 21ന് ഷൂട്ടിംഗിന്റെ ആവശ്യത്തിനായി ഗോവയിലേക്ക് പോയെന്നും ദുബായ് സർക്കാർ നൽകുന്ന ഗോൾഡൻ വിസയ്ക്കു വേണ്ടി പേപ്പറുകൾ ശരിയാക്കാൻ ഏപ്രിൽ 24നു ദുബായിലെത്തിയെന്നും ഹർജിയിലുണ്ട്.

ഉപഹർജിയിലെ വാദങ്ങൾ

 പുതിയ സിനിമയിൽ മറ്റൊരു നടിയെ നായികയായി നിശ്ചയിച്ചതോടെയാണ് പരാതിക്കാരി ലൈംഗിക പീഡനമാരോപിച്ചത്.

 2018 മുതൽ പരാതിക്കാരിയെ അറിയാം. സിനിമയിൽ അവസരത്തിനുവേണ്ടി ഇവർ നിരന്തരം ബന്ധപ്പെട്ടിരുന്നു. ഒരു സൂപ്പർഹിറ്റ് ചിത്രത്തിൽ അവസരം നൽകി.

 തന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി ക്ളിനിക്കിൽ ഏപ്രിൽ 12ന് എത്തിയ നടി അവിടെ വച്ച് ഭാര്യയുമായി സംസാരിച്ചതിന്റെ സി.സി ടി.വി ദ്യശ്യങ്ങളുണ്ട്. പീഡനം നടന്നെന്നു പറയുന്ന തീയതിക്കു ശേഷമാണിത്.

 ഏപ്രിൽ 14നു നടി തനിക്കൊപ്പം മറൈൻഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ളാറ്റിൽ വന്നിരുന്നു. നടി ഇവിടെ വച്ച് തനിക്കു വന്ന ഫോണെടുത്ത് മേലിൽ വിളിക്കരുതെന്ന് പുതിയ ചിത്രത്തിലെ നായികയോട് ദേഷ്യപ്പെട്ടു. അടുത്ത ദിവസം ആ കുട്ടിയെ വിളിച്ച് നടി മാപ്പു പറഞ്ഞു.
 ഏപ്രിൽ 18ന് പുതിയ ചിത്രത്തിലെ നായികയോടും അവരുടെ അമ്മയോടും കോഫി ഹൗസിൽ സംസാരിച്ചിരിക്കെ അവിടേക്ക് വന്ന നടി തട്ടിക്കയറി.

വി​ജ​യ് ​ബാ​ബു​ ​പ​റ​ന്നി​റ​ങ്ങുക
പൊ​ലീ​സി​ന്റെ​ ​കൈ​ക​ളി​ലേ​ക്ക്

സ്വ​ന്തം​ ​ലേ​ഖ​കൻ

കൊ​ച്ചി​:​ ​ദു​ബാ​യി​ൽ​ ​നി​ന്ന് 30​ന് ​തി​രി​ച്ചെ​ത്തു​മെ​ന്ന് ​വി​ജ​യ് ​ബാ​ബു​ ​ഹൈ​ക്കോ​ട​തി​യെ​ ​രേ​ഖാ​മൂ​ലം​ ​അ​റി​യി​ച്ച​തി​ന് ​പി​ന്നാ​ലെ,​ ​വി​മാ​ന​മി​റ​ങ്ങി​യാ​ലു​ട​ൻ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​സി​റ്റി​ ​പൊ​ലീ​സ് ​പൂ​ർ​ത്തി​യാ​ക്കി.​ ​ബ്ലൂ​ ​കോ​ർ​ണ​ർ​ ​നോ​ട്ടീ​സ് ​പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള​തി​നാ​ൽ​ ​കൊ​ച്ചി​യി​ൽ​ ​വി​മാ​ന​മി​റ​ങ്ങി​യാ​ൽ​ ​സി.​ഐ.​എ​സ്.​എ​ഫ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​വി​ജ​യ് ​ബാ​ബു​വി​നെ​ ​ത​ട​ഞ്ഞു​വ​യ്ക്കും.​ ​ഇ​വ​രി​ൽ​ ​നി​ന്ന് ​ക​സ്റ്റ​ഡി​യി​ൽ​ ​വാ​ങ്ങാ​നു​ള്ള​ ​പൊ​ലീ​സ് ​സം​ഘ​ത്തെ​ ​ചു​മ​ത​ല​പ്പെ​ടു​ത്തി.​ ​മു​ൻ​കൂ​ർ​ ​ജാ​മ്യാ​പേ​ക്ഷ​ ​ഹൈ​ക്കോ​ട​തി​യു​ടെ​ ​പ​രി​ഗ​ണ​യി​ലാ​ണെ​ങ്കി​ലും​ ​വാ​റ​ണ്ടു​ള്ള​തി​നാ​ൽ​ ​വി​ജ​യ് ​ബാ​ബു​വി​ന്റെ​ ​അ​റ​സ്റ്റി​ന് ​ത​ട​സ​മി​ല്ലെ​ന്നാ​ണ് ​പൊ​ലീ​സി​ന്റെ​ ​വി​ല​യി​രു​ത്ത​ൽ.