കൊച്ചി : സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വില വർദ്ധന രൂക്ഷമായി തുടരുമ്പോൾ സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് പത്രസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തിക ബാദ്ധ്യത 4 ലക്ഷം കോടി രൂപയാണ്. ഇത്തരമൊരവസ്ഥയിൽ വൻ സാമ്പത്തിക ബാദ്ധ്യതയുള്ള സിൽവർലൈൻ എന്തിന് നടപ്പാക്കുന്നുവെന്ന് സർക്കാർ വ്യക്തമാക്കണം. വികസനം എന്ന് പറയുന്നത് സിൽവർ ലൈൻ മാത്രമാണെന്ന ധാരണ ശരിയല്ല. വികസനമാണ് മുഖ്യതിരഞ്ഞെടുപ്പ് വിഷയമെന്ന് എല്ലാവരും പറയുന്നു. കൊച്ചിയിൽ എല്ലാ വികസനവും കൊണ്ടുവന്നത് യു.ഡി.എഫ് ആണ്. തൃക്കാക്കരയിൽ ഉമ തോമസ് വിജയിക്കും. അദ്ദേഹം പറഞ്ഞു.