കുറുപ്പംപടി : 2022 -2023 അധ്യയനവർഷാരംഭത്തിന് മുന്നോടിയായി പെരുമ്പാവൂർ സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ നേതൃത്വത്തിൽ സ്കൂൾ വാഹനങ്ങളുടെ സുരക്ഷാ പരിശോധന നടത്തുന്നു. പെരുമ്പാവൂർ ട്രാൻസ്പോർട്ട് ഓഫീസിന്റെ കീഴിലെ സ്കൂൾ വാഹനങ്ങളുടെ സുരക്ഷാ പരിശോധന 28ന് രാവിലെ ഒൻപത് മണി മുതൽ ഒരു മണിവരെ കുറുപ്പംപടി സെന്റ് മേരിസ് പബ്ലിക് സ്കൂളിൽ നടത്തും. ഓഫീസ് പരിധിയിലുള്ള എല്ലാ സ്കൂൾ വാഹനങ്ങളും നിർബന്ധമായും പരിശോധനയ്ക്ക് ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു.പരിശോധന വിജയകരമായി പൂർത്തിയാക്കുന്ന വാഹനങ്ങൾക്ക് അന്നു തന്നെ സുരക്ഷാ ലേബൽ നൽകുന്നതാണ്. ജൂൺ ഒന്നുമുതൽ മോട്ടോർ വാഹന വകുപ്പിന്റെ സുരക്ഷാ ലേബൽ പതിക്കാത്ത സ്കൂൾ വാഹനങ്ങളെ സർവീസ് നടത്താൻ അനുവദിക്കില്ല.