.കൊച്ചി: വിവാദമായ കത്‌വ കേസിൽ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ബാലികയ്ക്ക് വേണ്ടി കോടതിയിലും പുറത്തും പോരാടിയ പ്രശസ്ത അഭിഭാഷക ദീപിക സിംഗ് രജാവത്ത് ഉമാ തോമസിന് വേണ്ടി പ്രചാരണത്തിനെത്തും. രാവിലെ 11 ന് പാലാരിവട്ടം ബൈപ്പാസിലുള്ള ഹൈവേ ഗാർഡനിൽ മഹിളാ കോൺഗ്രസ് സംസ്ഥാനകമ്മിറ്റി സംഘടിപ്പിക്കുന്ന വോയ്‌സ് ഒഫ് റെലവൻസ് സംവാദ പരിപാടിയിൽ അഡ്വ. ദീപിക സിംഗ്, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തർ എം.പി അറിയിച്ചു.