കോലഞ്ചേരി: വടവുകോട് ഫാർമേഴ്‌സ് സർവ്വീസ് സഹകരണ ബാങ്കിന്റെ കരിമുകൾ ശാഖാ മന്ദിരം പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജോസ് മാത്യു അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ അശോക് കുമാർ ലോക്കർ ഉദ്ഘാടനം ചെയ്തു. എം.ഡി.കെ.എ ജിജിമോൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജൂബിൾ ജോർജ്, ടി.ആർ വിശ്വപ്പൻ, പഞ്ചായത്ത് അംഗങ്ങളായ ടി.എസ് നവാസ്, സി.ജി നിഷാദ്‌, ശ്രീരേഖ അജിത്, വി.എസ് ബാബു, അജിത ഉണ്ണികൃഷ്ണൻ, സി.പി.എം ലോക്കൽ സെക്രട്ടറി എം.എ വേണു, ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ ഇ.ആർ അപ്പുക്കുട്ടൻ, കെ.കെ പരമേശ്വരൻ, എം.എ രവീന്ദ്രൻ, ജേക്കബ് വർഗീസ്, വി.ഒ ബാബു, കെ.പി വിശാഖ് തുടങ്ങിയവർ സംസാരിച്ചു.