എടവനക്കാട് പൂർവ്വ വിദ്യാർത്ഥി സമ്മേളനം
വൈപ്പിൻ : സാമൂഹിക സാംസ്‌ക്കാരിക മേഖലകളിൽ ശ്രദ്ധേയസേവനം നടത്തുന്ന രണ്ട് പതിറ്റാണ്ട് പിന്നിടുന്ന എടവനക്കാട് നജാത്തുൽ ഇസ്‌ലാം ട്രസ്റ്റ് സംഘടിപ്പിക്കുന്ന പൂർവ്വ വിദ്യാർത്ഥി സമ്മേളനം എടവനക്കാട് പുളിക്കനാട്ട് ഓഡിറ്റോറിയത്തിൽ ഇന്ന് വൈകീട്ട് 4.30 ന് ജമാ അത്ത് ഇസ്‌ലാമി ഹിന്ദ് സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹക്കീം നദ്‌വി ഉദ്ഘാടനം ചെയ്യും.
ട്രസ്റ്റ് ചെയർമാൻ എ. എ. മാമദു അധ്യക്ഷത വഹിക്കും. സനദ് വിതരണം ജം ഇയ്യത്തുൽ ഉലമാഹിന്ദ് ജനറൽ സെക്രട്ടറി അലിയാർ ഖാസിമി നിർവഹിക്കും.സനദ് സമ്മേളനം സംഘാടക സമിതി ചെയർമാൻ കെ. എം. സക്കരിയ അധ്യക്ഷത വഹിക്കും.
3 വർഷം കൊണ്ട് ഖുർ ആൻ മനപാഠമാക്കിയ 21 വിദ്യാർത്ഥികൾക്ക് സനദ് വിതരണവും നടക്കും. ഈകോഴ്‌സ് ഇതിനകം 75 വിദ്യാർത്ഥികൾ പൂർത്തിയാക്കിയതായി സനദ് സമ്മേളന ജനറൽ കൺവീനർ ഇ. എ. അബ്ദുൽജബ്ബാർ, പ്രചരണ കമ്മിറ്റി ചെയർമാൻപി. കെ. അബ്ദുൽ റസാഖ്,പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എ. യു. യൂനസ്, കൺവീനർകെ. എസ്. മെഹ്ബൂബ്, എ. പി. മഹ്മൂദ് എന്നിവർ അറിയിച്ചു.
കാരുണ്യഭവൻ ബോയ്‌സ് ആന്റ് ഗേൾസ് ഹോം, നജാത്തുൽ ഇസ്‌ലാം മദ്രസ, ഖുർ ആൻ മനപാഠമാക്കുന്ന ഹിഫ്‌ളുൽ ഖുർ ആൻകോളേജ്, സാംസ്‌ക്കാരികകേന്ദ്രങ്ങളായ സഫ സെന്റർ, മർവ സെന്റർ, ഐഡിയൽ അക്കാദമി, തണൽ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ യൂണിറ്റ്, എന്നീ സ്ഥാപനങ്ങൾ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.