
പെരുമ്പാവൂർ: സമുദായത്തിന്റെ പ്രാതിനിധ്യം സകല മേഖലകളിലും ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് യോഗം കൗൺസിലർ പി.ടി. മന്മഥൻ പറഞ്ഞു. കുന്നത്തുനാട് യൂണിയൻ യൂത്ത്മൂവ്‌മെന്റ്, വനിതാ സംഘം യൂണിയൻ സമിതികളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്‌നേഹ സംഗമത്തിൽ സംഘടനാ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. യൂണിയൻ കൺവീനർ സജിത് നാരായണന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം യൂണിയൻ ചെയർമാൻ കെ.കെ.കർണ്ണൻ ഉദ്ഘാടനം ചെയ്തു. വനിതാ സംഘം, യൂത്ത്മൂവ്‌മെന്റ് യൂണിയൻ സമിതികൾ സംഘടിപ്പിച്ച മികവ് കലാ-കായികോത്സവ മത്സര വിജയികൾക്കുള്ള പുരസ്‌കാര സമർപ്പണവും പി.ടി. മന്മഥൻ നിർവ്വഹിച്ചു. യൂണിയൻ അഡ്‌ഹോക്ക്. കമ്മിറ്റിയംഗം എം.എ.രാജു, സൈബർ സേന യൂണിയൻ ചെയർമാൻ മോഹൻ കുമാർ എന്നിവർ സംസാരിച്ചു. യൂത്ത്മൂവ്‌മെന്റ് യൂണിയൻ നേതാക്കളായ സുബിൻ എം.കെ., അഭിജിത്ത് ഉണ്ണികൃഷ്ണൻ, ബിനു കൃഷ്ണൻ, വനിതാ സംഘം നേതാക്കളായ മോഹിനി വിജയൻ, സജിനി അനിൽ, ബിന്ദു രാമചന്ദ്രൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.