പെരുമ്പാവൂർ: നാരായണ ഗുരുകുലം സ്റ്റഡിസർക്കിളിന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച തോട്ടുവ മംഗലഭാരതിയിൽ ഗുരുദർശന പഠനസംഗമം നടത്തും. ഡോ. പി.കെ. സാബു നയിക്കുന്ന ഗുരുദർശന പഠനത്തിന്റെ നൂറാംവാരത്തിന്റെ ഭാഗമായാണ് പഠിതാക്കൾ ഒത്തുചേരുന്നത്. രാവിലെ 9.30ന് ഹോമം, ഉപനിഷദ് പാരായണം എന്നിവയ്ക്കുശേഷം സ്വാമിനി ത്യാഗീശ്വരി പ്രവചനം നടത്തും. 11ന് സി.എച്ച്. മുസ്തഫ മൗലവിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം സ്വാമി ശിവസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്യും. ഡോ. പി.കെ. സാബു മുഖ്യപ്രഭാഷണം നടത്തും. സ്വാമിനി ജ്യോതിർമയി ഭാരതി, സ്വാമി ശിവദാസ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. സംവാദത്തിൽ കൂടൽ ശോഭൻ, പി.വി. നിഷാന്ത്, എം.എസ്. സുരേഷ്, കെ.പി. ലീലാമണി, വിനോദ് അനന്തൻ, എം.എസ്. പദ്മിനി, കെ.കെ. ശിവരാജൻ, എം.കെ. പ്രസന്നകുമാരി എന്നിവർ പങ്കെടുക്കും.