
മരട്: കാറിടിച്ച് കാൽനട യാത്രികൻ മരിച്ചു. തൈക്കൂടം സെയ്ന്റ് റാഫേൽ റോഡിൽ പുതിയേടത്ത് വീട്ടിൽ പരേതനായ ഉണ്ണീരയുടെ മകൻ കുമാരൻ (71) ആണ് മരിച്ചത്. ലോട്ടറി വില്പനക്കാരനായിരുന്നു. ഇടപ്പള്ളി - അരൂർ- ദേശീയപാതയിൽ തൈക്കൂടത്ത് വച്ച് 18ന് വൈകിട്ട് ഏഴരയോടെയാണ് കാറിടിച്ചത്. അപകടം നടന്ന ഉടൻ ഇടിച്ച കാറിൽ തന്നെ വൈറ്റില വെൽകെയർ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചയോടെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഞായറാഴ്ച്ച രാത്രി എട്ട് മണിയോടെ മരിച്ചു. അമ്മ: ജാനകി. ഭാര്യ: അനിത ബേബി. മകൻ: അനിൽകുമാർ.