നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിൽ വിദേശത്തേക്ക് പോകാനെത്തിയ യാത്രക്കാരനിൽനിന്ന് എം.ഡി.എം.എയും കഞ്ചാവും സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ പിടികൂടി. പത്തനംതിട്ട സ്വദേശി സോനു ജോയൽ (30)ആണ് പിടിയിലായത്. ഇന്നലെ രാവിലെ ഇന്റർനാഷണൽ ടെർമിനലിൽ എമിഗ്രേഷൻ പരിശോധനയ്ക്കിടെയാണ് ഇയാളുടെ സോക്സിനുള്ളിൽ നിന്ന് 0.25 ഗ്രാം എം.ഡി.എം.എയും 2.76 ഗ്രാം കഞ്ചാവും കണ്ടെത്തിയത്. തുടർന്ന് സി.ഐ.എസ്.എഫ് ഇൻസ്പെക്ടർ ഹരിപ്രസാദ് അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ആലുവ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അജിരാജ് പ്രതിയെ കസ്റ്റഡിയിലെടുത്തു.