highcourt

കൊച്ചി: താൻ ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കുന്നെന്ന നടിയുടെ ഭീതി അനാവശ്യമാണെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. കേസിലെ തുടരന്വേഷണം സർക്കാർ അട്ടിമറിക്കുന്നതായി ആരോപിച്ച് നടി നൽകിയ ഹർജിയിലാണ് സർക്കാരിനുവേണ്ടി പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ (ഡി.ജി.പി) ടി.എ. ഷാജി ഇക്കാര്യം വ്യക്തമാക്കിയത്.

അക്രമത്തിന് ഇരയായ നടിയെ കേസിന്റെ എല്ലാഘട്ടത്തിലും വിശ്വാസത്തിലെടുത്താണ് മുന്നോട്ടു പോകുന്നത്. അട്ടിമറി ആരോപണത്തിന് അടിസ്ഥാനമില്ല. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിൽ അവരുടെ താത്പര്യം ചോദിച്ചിരുന്നെന്നും ഡി.ജി.പി പറഞ്ഞു. പ്രോസിക്യൂട്ടർ നിയമനത്തിന് രണ്ടു ദിവസം മുമ്പാണ് നടി അഭിഭാഷകന്റെ പേര് നിർദ്ദേശിച്ചത്. ഇത് സർക്കാരിന് ശുപാർശ ചെയ്തിരുന്നു. കേസിൽ രാഷ്ട്രീയം കലർത്തരുതെന്നും ഹർജി പിൻവലിക്കണമെന്നാണ് അഭ്യർത്ഥനയെന്നും ഡി.ജി.പി അറിയിച്ചു. ഇത്തരത്തിൽ ആവശ്യപ്പെടാൻ സർക്കാരിന് കഴിയില്ലെന്നും ആരോപണങ്ങളിൽ മറുപടി വേണമെന്നും ഹൈക്കോടതി വാക്കാൽ പറഞ്ഞു.

തുടരന്വേഷണം നടക്കുന്നില്ലെന്ന് നടിയുടെ അഭിഭാഷക ആരോപിച്ചു. മേയ് 30നകം തുടരന്വേഷണം പൂർത്തിയാക്കാനാണ് ഹൈക്കോടതി നിർദ്ദേശിച്ചതെന്നും കൂടുതൽ സമയം വേണ്ടിവരുമെന്നും ഡി.ജി.പി പറഞ്ഞു. മറ്റൊരു ബെഞ്ചാണ് സമയപരിധി നിശ്ചയിച്ചതെന്നും സമയം നീട്ടിനൽകുന്ന കാര്യത്തിൽ ഇടപെടാൻ കഴിയില്ലെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി. കേസിന്റെ വിചാരണ നീളുമെന്നതിനാൽ പ്രതികളെക്കൂടി ഹർജിയിൽ കക്ഷി ചേർക്കണമെന്നും പറഞ്ഞു.

ഹർജിയിൽ വിചാരണക്കോടതിയിൽ നിന്നു റിപ്പോർട്ട് തേടണമെന്ന് ഡി.ജി.പി ആവശ്യപ്പെട്ടു. മെമ്മറി കാർഡിലെ തെളിവുകൾ നശിപ്പിച്ചിട്ടുണ്ടോയെന്നറിയാൻ ഫോറൻസിക് പരിശോധന ആവശ്യപ്പെട്ട് ഏപ്രിലിൽ അപേക്ഷ നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും വ്യക്തമാക്കി. സർക്കാരിന്റെ വിശദീകരണം പരിശോധിച്ചശേഷം ആവശ്യമെങ്കിൽ റിപ്പോർട്ട് തേടാമെന്ന് ഹൈക്കോടതി പറഞ്ഞു.

ഹർജിയിലെ ആരോപണങ്ങളെക്കുറിച്ച് സർക്കാർ വിശദീകരണ പത്രിക നൽകാൻ നിർദ്ദേശിച്ച ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ ഹർജി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.

 അ​തി​ജീ​വി​ത​ ​ഇ​ന്ന് മു​ഖ്യ​മ​ന്ത്രി​യെ​ ​കാ​ണും

ച​ല​ച്ചി​ത്ര​ ​ന​ടി​യെ​ ​പീ​ഡി​പ്പി​ച്ച് ​ദൃ​ശ്യ​ങ്ങ​ൾ​ ​പ​ക​ർ​ത്തി​യെ​ന്ന​ ​കേ​സി​ൽ​ ,​ ​അ​തി​ജീ​വി​ത​ ​ഇ​ന്ന് ​മു​ഖ്യ​മ​ന്ത്രി​യെ​ ​സ​ന്ദ​ർ​ശി​ക്കും.​ ​രാ​വി​ലെ​ 10​ ​ന് ​സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സി​ലാ​ണ് ​കൂ​ടി​ക്കാ​ഴ്ച.​ ​സ​ന്ദ​ർ​ശ​ന​ത്തി​ന് ​അ​നു​മ​തി​ ​ന​ൽ​കി​യി​ട്ടു​ണ്ട്.
കേ​സി​ന്റെ​ ​തു​ട​ര​ന്വേ​ഷ​ണം​ ​സ​ർ​ക്കാ​ർ​ ​അ​ട്ടി​മ​റി​ച്ചെ​ന്ന് ​ആ​രോ​പി​ച്ച് ​അ​തി​ജീ​വി​ത​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​ഹ​ർ​ജി​ ​ന​ൽ​കി​യി​രു​ന്നു.​ ​ഇ​തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ​കൂ​ടി​ക്കാ​ഴ്ച.​ ​ആ​ദ്യ​ ​ഘ​ട്ട​ത്തി​ൽ​ ​പി​ന്തു​ണ​ച്ച​ ​സ​ർ​ക്കാ​ർ​ ​നി​ല​പാ​ടി​ൽ​ ​നി​ന്ന് ​പി​ൻ​വാ​ങ്ങി​യെ​ന്നും,​ ​പാ​തി​വ​ഴി​യി​ൽ​ ​അ​ന്വേ​ഷ​ണം​ ​അ​വ​സാ​നി​പ്പി​ക്കാ​ൻ​ ​നീ​ക്കം​ ​ന​ട​ത്തു​ക​യാ​ണെ​ന്നും​ ​ആ​രോ​പി​ച്ചാ​ണ് ​അ​വ​ർ​ ​ഹൈ​ക്കോ​ട​തി​യെ​ ​സ​മീ​പി​ച്ച​ത്.​ ​ഇ​തി​ന് ​പി​ന്നാ​ലെ,​ ​സ​ർ​ക്കാ​ർ​ ​അ​തി​ജീ​വി​ത​യ്ക്കൊ​പ്പ​മാ​ണെ​ന്നാ​യി​രു​ന്നു​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​പ്ര​തി​ക​ര​ണം.​ ​കേ​സി​ൽ​ ​അ​തി​ജീ​വി​ത​യ്ക്ക് ​നീ​തി​ ​ഉ​റ​പ്പാ​ക്കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​അ​തി​ജീ​വി​ത​യു​ടെ​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത​താ​ണെ​ന്നും,​ ​ഇ​പ്പോ​ൾ​ ​ന​ൽ​കി​യ​ ​പ​രാ​തി​യി​ൽ​ ​ദു​രൂ​ഹ​ത​യു​ണ്ടെ​ന്നു​മാ​യി​രു​ന്നു​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കോ​ടി​യേ​രി​ ​ബാ​ല​കൃ​ഷ്ണ​ന്റെപ്ര​തി​ക​ര​ണം.

 അ​തി​ജീ​വി​ത​ ​കോ​ട​തി​യെ​ ​സ​മീ​പി​ച്ച​തിൽ യു.​ഡി.​എ​ഫി​ന് ​പ​ങ്കി​ല്ല​:​ ​കെ.​ മു​ര​ളീ​ധ​രൻ

അ​തി​ജീ​വി​ത​ ​കോ​ട​തി​യെ​ ​സ​മീ​പി​ച്ച​തി​ൽ​ ​യു.​ഡി.​എ​ഫി​ന് ​പ​ങ്കി​ല്ലെ​ന്ന് ​കെ.​മു​ര​ളീ​ധ​ര​ൻ​ ​എം.​പി​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.​ ​കേ​സി​ൽ​ ​കോ​ട​തി​ ​പ്ര​തി​ക​ര​ണം​ ​വ​ന്ന​ശേ​ഷം​ ​പാ​ർ​ട്ടി​ ​മ​റു​പ​ടി​ ​പ​റ​യും. കേ​സ് ​അ​ട്ടി​മ​റി​ക്ക​പ്പെ​ടാ​ൻ​ ​പോ​കു​ന്നു​വെ​ന്ന് ​സം​ശ​യം​ ​തോ​ന്നി​യ​പ്പോ​ൾ​ ​അ​തി​ജീ​വി​ത​ ​കോ​ട​തി​യെ​ ​സ​മീ​പി​ച്ച​ത് ​തെ​റ്റാ​ണോ.​ ​എം.​എം.​മ​ണി​ക്ക് ​സ്ത്രീ​ക​ളെ​ ​എ​ന്തും​ ​പ​റ​യാ​നു​ള്ള​ ​ലൈ​സ​ൻ​സ് ​ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.​ ​എ​ന്നി​ട്ടാ​ണ് ​സ്ത്രീ​ ​സു​ര​ക്ഷ​ ​സം​സ്ഥാ​നം​ ​എ​ന്ന് ​പ​റ​യു​ന്ന​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

 മു​ഖ്യ​മ​ന്ത്രി​യ്‌​ക്ക് സാ​റാ​ ​ജോ​സ​ഫി​ന്റെപ​രി​ഹാ​സം

​ന​ടി​യെ​ ​ആ​ക്ര​മി​ച്ച​ ​കേ​സി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​നെ​ ​ഫേ​സ്ബു​ക്കി​ൽ​ ​പ​രോ​ക്ഷ​മാ​യി​ ​പ​രി​ഹ​സി​ച്ച് ​എ​ഴു​ത്തു​കാ​രി​ ​സാ​റാ​ ​ജോ​സ​ഫ്.​ ​'​അ​തി​ജീ​വി​ത​യ്ക്കൊ​പ്പ​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പ്ര​സ്താ​വി​ച്ച​താ​യി​ ​കാ​ണു​ന്നു.​ ​ക​ഴി​ഞ്ഞ​ ​അ​ഞ്ച് ​കൊ​ല്ല​വും​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​രാ​ഷ്ട്രീ​യ​പ്പാ​ർ​ട്ടി​യും​ ​മ​ന്ത്രി​സ​ഭ​യും​ ​എ​ങ്ങ​നെ​യൊ​ക്കെ​ ​അ​വ​ൾ​ക്കൊ​പ്പ​മാ​യി​രു​ന്നു​ ​എ​ന്ന​തി​ന് ​ജ​ന​ങ്ങ​ൾ​ ​സാ​ക്ഷി​ക​ളാ​ണ​ല്ലോ.​ ​ഇ​നി​ ​ഹൈ​ക്കോ​ട​തി​യി​ലും​ ​സു​പ്രീം​ ​കോ​ട​തി​യി​ലും​ ​മു​ഖ്യ​മ​ന്ത്രി​ ​അ​തി​ജീ​വി​ത​യ്ക്കൊ​പ്പ​മു​ണ്ടാ​കു​മെ​ന്ന​ ​കാ​ര്യം​ ​തീ​ർ​ച്ച.​ ​ഒ​ടു​വി​ൽ​ ​അ​വ​ൾ​ക്ക് ​നീ​തി​ ​കി​ട്ടും.​ ​അ​തി​ന്റെ​ ​നാ​ന്ദി​യാ​യി​ട്ടാ​ണ് ​കേ​സ​ന്വേ​ഷ​ണം​ ​അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.​ ​അ​ല്ലാ​തെ,​ ​വേ​റൊ​ന്നു​മ​ല്ല​'​'​ ​എ​ന്നാ​യി​രു​ന്നു​ ​സാ​റാ​ ​ജോ​സ​ഫി​ന്റെ​ ​പ​രി​ഹാ​സം.​ ​പ്ര​തി​ക​രി​ച്ച​തി​ന് ​ന​ന്ദി​യ​റി​ച്ച് ​നി​ര​വ​ധി​ ​ക​മ​ന്റു​ക​ളെ​ത്തി​യ​തോ​ടെ​ ​പോ​സ്റ്റ് ​വൈ​റ​ലാ​യി.