അങ്കമാലി: 5ജി കമ്മ്യൂണിക്കേഷന്റെ സാദ്ധ്യതകളും വെല്ലുവിളികളും ചർച്ചചെയ്യുന്നതിന് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയേഴ്‌സ് കമ്മ്യൂണിക്കേഷൻ സൊസൈറ്റി കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഫിസാറ്റിൽ ദ്വിദിന സമ്മേളനം സംഘടിപ്പിച്ചു. അഡീഷണൽ എസ്.പി കെ. ലാൽജി ഉദ്ഘാടനം ചെയ്തു. ഐ.ഇ.ഇ.ഇ.കേരള ചാപ്റ്റർ ചെയർപേഴ്‌സൺ ഡോ. മിനി സി.ഉള്ളനാട്ട് അദ്ധ്യക്ഷത വഹിച്ചു. സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ.എം.എസ്. രാജശ്രീ മുഖ്യാതിഥിയായിരുന്നു. കോളേജ് ചെയർമാൻ

പി.ആർ. ഷിമിത്ത്, പ്രിൻസിപ്പൽ ഡോ. മനോജ് ജോർജ്, ആർദ്ര സജി, പ്രൊഫ.എച്ച്.ആർ.ഷംന, ഡോ.എ. ഗോപകുമാർ, രോഹിത്

മണികണ്ഠൻ, പ്രൊഫ. ജെ. ശങ്കർ, ഡോ. അഞ്ജന പി.ദാസ്, ബിജോയ് വർഗീസ് തുടങ്ങിയവർ സംസാരിച്ചു.