
കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതായുടെ സഹൃദയ ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി നടപ്പാക്കിവരുന്ന സാമൂഹ്യാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായി എറണാകുളം റീജിയണൽ സ്പെഷ്യൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ സഹകരണത്തോടെ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ ക്യാമ്പും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു. വികാരി ഫാ. ആന്റണി വാഴക്കാലാ അദ്ധ്യക്ഷനായി. ആലുവ സ്പെഷ്യൽ എംപ്ലോയ്മെന്റ് പ്ലേസ്മെന്റ് ഓഫീസർ സി.വി. രേഖ ഉദ്ഘാടനം നിർവഹിച്ചു. ഫാ. ആൻസിൽ മൈപ്പാൻ, ടി.ഡി. സനൽ കുമാർ, എം.ടി. രാജേഷ്, സിസ്റ്റർ ജെയ്സി ജോൺ, ഡയ്സി ജോസഫ് എന്നിവർ സംസാരിച്ചു.