അങ്കമാലി: വി.ടി സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിൽ വി.ടി സ്മാരകനിലയത്തിൽ പുസ്തകചർച്ച നടത്തി. ഡോ. എസ്.കെ. വസന്തന്റെ കാലം സാക്ഷി എന്ന നോവൽ ഡോ. അജയകുമാർ പരിചയപ്പെടുത്തി. വി.ടി ട്രസ്റ്റ് ചെയർമാൻ പ്രൊഫ. എം. തോമസ് മാത്യു അദ്ധ്യക്ഷത വഹിച്ചു.

ഡോ.കെ.എം. സംഗമേശൻ, പ്രൊഫ. ബാലകൃഷ്ണൻ, കാലടി എസ്. മുരളീധരൻ, വി.ടി ട്രസ്റ്റ് സെക്രട്ടറി കെ.എൻ. വിഷ്ണു, എം. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.