പെരുമ്പാവൂർ: സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി വിദ്യാർത്ഥികളുടെ സുരക്ഷയെ മുൻനിർത്തി പെരുമ്പാവൂർ സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ സ്കൂൾ വാഹനങ്ങളുടെ സുരക്ഷാപരിശോധന 28ന് രാവിലെ 9ന് കുറുപ്പംപടി സെന്റ്മേരീസ് പബ്ളിക് സ്കൂൾ ഗ്രൗണ്ടിൽ നടക്കും. പരിശോധന പൂർത്തിയാക്കുന്നവർക്ക് മോട്ടോർ വാഹനവകുപ്പിന്റെ സുരക്ഷാലേബൽ പതിച്ച് നൽകും. സുരക്ഷാലേബൽ ഇല്ലാത്ത വാഹനങ്ങൾ നിരത്തിലിറങ്ങുന്നത് അനുവദിക്കില്ലെന്ന് സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.