
കൊച്ചി: ഇന്ധനവില ഒറ്റയടിക്ക് കുറച്ചതുമൂലം മൂന്ന് മുതൽ 10 ലക്ഷം രൂപയുടെ നഷ്ടം ഓരോ പെട്രോൾ പമ്പ് ഉടമകൾക്കും ഉണ്ടായെന്ന് ഓൾ കേരളാ ഫെഡറേഷൻ ഒഫ് പെട്രോളിയം ട്രെഡേഴ്സ് ഭാരാവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നഷ്ടം എണ്ണക്കമ്പനികൾ നൽകണം. ഇതിനായി കേന്ദ്ര പെട്രോളിയം വകുപ്പിനും എണ്ണക്കമ്പനി മേധാവികൾക്കും നിവേദനം നൽകിയിട്ടുണ്ട്. നാല് ദിവസം വിതരണം ചെയ്യാനുള്ള ഇന്ധനമാണ് ഒരോ പമ്പുകളിലും കരുതുന്നത്. നികുതി കുറച്ചതിന് പിന്നാലെ ഇന്ധനം വിലയിൽ മാറ്റം വരുത്തിയാണ് നൽകുന്നതെന്ന് ഭാരവാഹികളായ ടോമി തോമസ്, വി.എസ്. അബ്ദുൾ റഹ്മാൻ, മൈത്താനം വിജയൻ എന്നിവർ വാർത്താസമ്മേളത്തിൽ പറഞ്ഞു.