കുറുപ്പംപടി: കെ.എസ്.എഫ്.ഇയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും ഉപഭോക്തൃ സൗഹൃദപരവുമാക്കുന്നതിന്റെ ഭാഗമായി പെരുമ്പാവൂരിൽ മേഖലാ ഓഫീസ് തുറക്കും. എറണാകുളം റൂറൽ ഓഫീസിന്റെ ആസ്ഥാനമാണ് പെരുമ്പാവൂരിലേക്ക് മാറുന്നത്. ആലുവ, പറവൂർ, കുന്നത്തുനാട് താലൂക്കുകളിലുള്ള ശാഖകൾ ഉൾപ്പെടുത്തിയാണ് എറണാകുളം റൂറൽ മേഖല രൂപീകരിച്ചിട്ടുള്ളത് .
33 ശാഖകളാണ് ഈ മേഖലയിലുള്ളത്. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഇതുസംബന്ധിച്ച് നിവേദനം നൽകിയിരുന്നു.