കോലഞ്ചേരി: ചെങ്ങര ഗ്രാമോദ്ധാരണ വായനശാലയുടെ 55-ാമത് വാർഷികത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി പി.ജി. സജീവ് ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് പി.എൻ. സുരേഷ്ബാബു അദ്ധ്യക്ഷനായി. സി.ഡി.എസ് ചെയർപേഴ്‌സൺ റാബിയ സലീം, വായനശാല സെക്രട്ടറിയായിരിക്കെ അഭിഭാഷകനായി എൻറോൾ ചെയ്ത കെ.പി.സുനിൽ, കല്ല്യാണി എന്നിവരെ ആദരിച്ചു. നിർദ്ധനരായവർക്ക് കിറ്റുകളും കുട്ടികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.
പട്ടിമറ്റം ജയഭാരത് വായനശാലാ പ്രസിഡന്റ് എം.പി. ജോസഫ്, ബിജു മഠത്തിപ്പറമ്പിൽ, പി.പി. മൈതീൻ, മണി സുധാകരൻ തുടങ്ങിയവർ സംസാരിച്ചു.