ആലങ്ങാട്: ആർ.ടി.ഒ പി.എം ഷബീറിന്റെ നേതൃത്വത്തിൽ പറവൂർ സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ പരിധിയിൽ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളിലെ ജീവനക്കാർക്കായി ആലങ്ങാട് ജമാ അത്ത് പബ്ലിക് സ്കൂളിൽ റോഡ് സുരക്ഷാ ബോധവത്കരണക്ലാസ് നടത്തി. ആലങ്ങാട് ജമാ അത്ത് പബ്ലിക് സ്കൂൾ ചെയർമാൻ വി.പി. അഷ്‌റഫ്‌ ഉദ്ഘാടനം ചെയ്തു. സ്കൂൾ/ കോളേജ് വാഹന ഡ്രൈവർമാർ, അറ്റൻഡർമാർ ട്രാൻസ്പോർട്ട് സേഫ്റ്റി ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു. പറവൂർ ജോയിന്റ് ആർ.ടി.ഒ ഇ.ജെ. ജോയ്സൺ അദ്ധ്യക്ഷനായി. മോട്ടോർ മെഹിക്കിൾ ഇൻസ്പെക്ടർ പി.ഇ. റെൻഷിദ്, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എൻ. വിനോദ്കുമാർ, പ്രിൻസിപ്പൽ സുമിത അഷ്‌റഫ്‌, ആലങ്ങാട് വെസ്റ്റ്‌ എസ്.ഐ സലിം, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സി.എം. അൻസാർ എന്നിവർ പ്രസംഗിച്ചു.