ആലങ്ങാട്: കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിലെ ജീവനക്കാരനെ മർദ്ദിച്ച കേസിൽ കരുമാല്ലൂർ തട്ടാമ്പടി മാധവൻപറമ്പിൽ വീട്ടിൽ ബിജുവിനെ (48) ആലുവ വെസ്റ്റ് പൊലീസ് അറസ്റ്റുചെയ്തു. സർക്കാരിന്റെ നിലാവ്' തെരുവുവിളക്ക് പദ്ധതിയുടെ ഭാഗമായുള്ള സർവേയ്ക്കിടെ കരുമാല്ലൂർ കാരുകുളം ഭാഗത്തുവച്ച് 24ന് വൈകിട്ടാണ് ഓവർസിയർ പ്രതാപനെ ആക്രമിച്ചത്. തടയാനെത്തിയ നാട്ടുകാരൻ തൈത്തറ രാജേഷിനും മർദ്ദനമേറ്റു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.