1

കൊച്ചി: വിശ്വസംവാദ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മാദ്ധ്യമ സെമിനാർ നടത്തി. വൈ.എം.സി.എ ഹാളിൽ നടന്ന പരിപാടിയിൽ മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ പി. സുജാതൻ പ്രഭാഷണം നടത്തി. കുരുക്ഷേത്ര പ്രകാശൻ ചീഫ് എഡിറ്റർ കാ.ഭാ. സുരേന്ദ്രൻ, വിശ്വസംവാദ കേന്ദ്രം പ്രസിഡന്റ് എം. രാജശേഖര പണിക്കർ, മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ കെ.വി.എസ്. ഹരിദാസ് തുടങ്ങിയവർ പ്രസംഗിച്ചു. ഇ.ജി. സജീവ് സ്വാഗതവും എ.എ. രാജീവ് നന്ദിയും പറഞ്ഞു. ചടങ്ങിൽ കേരളകൗമുദി പള്ളുരുത്തി ലേഖകൻ സി.എസ്. ഷിജുവിനെ മെമന്റോയും പൊന്നാടയും നൽകി ആദരിച്ചു.