മരട്: കൺസ്യൂമർ വിജിലൻസ് കോൺഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മരട് യൂണിറ്റിന്റെ ഉദ്ഘാടനവും ഉപഭോക്തൃ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ഡിസ്ട്രിക്റ്റ് ആൻഡ് സെക്ഷൻസ് റിട്ട. ജഡ്ജി അഗസ്റ്റിൻ കണിയമറ്റം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജെ.സൂര്യ അദ്ധ്യക്ഷത വഹിച്ചു. കേരള ഫെഡറേഷൻ ഒഫ് വുമൺസ് ലായർ പ്രസിഡന്റ് പി.കെ.ശാന്തമ്മ വിശിഷ്ടാതിഥിയായി. ജെ.സൂര്യ ബോധവത്കരണ ക്ലാസെടുത്തു. ജിപ്‌സൺ പോൾ, ജില്ലാ സെക്രട്ടറി ഡോ.ബിനു ജോൺ ഡാനിയൽ, ഇന്നസെന്റ് കൂടാരപ്പള്ളി, ഷീബ എന്നിവർ പ്രസംഗിച്ചു. ആന്റണി ബോസ്കൊയെ മരട് യൂണിറ്റ് കൺവീനറായി തിരഞ്ഞെടുത്തു.