കൊച്ചി: പ്രശസ്ത തിരക്കഥാകൃത്ത് ജോൺ പോളിന് ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം സ്മരണാഞ്ജലി അർപ്പിക്കുന്നു. 30 ന് വൈകിട്ട് ആറിന് ചങ്ങമ്പുഴ പാർക്കിൽ നടക്കുന്ന 'ഓർമയിൽ ജോൺ അങ്കിൾ' പരിപാടിയിൽ സംവിധായകരായ സത്യൻ അന്തിക്കാട്, കമൽ, മോഹൻ, ബി .ഉണ്ണിക്കൃഷ്ണൻ, വിജി തമ്പി ,സോമൻ അമ്പാട്ട് തുടങ്ങിയവർ ഓർമ്മകൾ പങ്കുവയ്ക്കും. ചങ്ങമ്പുഴ സംസ്കാരിക കേന്ദ്രം പ്രസിഡന്റ് പി. പ്രകാശ് മുഖ്യഭാഷണം നടത്തും.