മൂവാറ്റുപുഴ: മാറാടി സർവീസ് സഹകരണബാങ്ക് പ്രസിഡന്റായി തേജസ് ജോൺ ചുമതലയേറ്റു. എൻ.പി. പോൾ, കെ.പി. ബേബി, കെ.എസ്. മുരളി, കെ.പി. ഭാസ്കരൻ, ജോയ്സ് പോൾ, എച്ച്. അനീഷ്, കെ.എൻ. സാബു, ഹർഷാദ് പോൾ, ഇ.എം. താഹ, സല്ലി ചാക്കോ, ഷീല കുഞ്ഞുമോൻ, ലിറ്റി ജോസ് എന്നിവരാണ് ഭരണസമിതി അംഗങ്ങൾ. ഐകകണ്ഠ്യേനയായിരുന്നു തിരഞ്ഞെടുപ്പ്. ബാങ്ക് ഹാളിൽ നടന്ന അനുമോദന യോഗത്തിൽ മുൻ പ്രസിഡന്റ് കെ.വൈ. മനോജ് അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി പി.വി. വാസന്തി, എം.പി. ലാൽ, പി.എസ്. ശ്രീശാന്ത്, എം.പി. ജെയിംസ്, കെ.കെ. വിജയൻ, പഞ്ചായത്ത് മെമ്പർമാരായ സരള രാമൻനായർ, ഷൈനി മുരളി എന്നിവർ സംസാരിച്ചു.