fir
വല്ലം കടവിൽ മഴക്കാലപൂർവ്വ മുന്നൊരുക്കത്തിന്റെ ഭാഗമായി പെരുമ്പാവൂർ ഫയർഫോഴ്സും ജില്ലാ ദുരന്തനിവാരണവകുപ്പും സംയുക്തമായി നടത്തിയ മോക്ഡ്രിൽ

പെരുമ്പാവൂർ: മൺസൂൺ മുന്നൊരുക്കത്തിന്റെ ഭാഗമായി പെരുമ്പാവൂർ പെരിയാർ വല്ലംകടവിൽ ഫയർഫോഴ്സും ജില്ലാ ദുരന്തനിവാരണ വകുപ്പും സംയുക്തമായി മോക്ഡ്രിൽ നടത്തി. വെള്ളപ്പൊക്കത്തിൽ അകപ്പെട്ട നാട്ടുകാരേയും ഒറ്റപ്പെട്ടവരേയും സേനയുടെ റബർഡിങ്കി, സിവിൽ ഡിഫൻസിന്റെ ബോട്ട് എന്നിവ ഉപയോഗിച്ച് രക്ഷപെടുത്തി ആശുപത്രിയിലും ക്യാമ്പിലും എത്തിക്കുന്നതിന്റെ പരിശീലനമാണ് നടന്നത്. പെരുമ്പാവൂർ ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ.എൻ.എച്ച്. അസൈനാർ, നഗരസഭാ ചെയർമാൻ ടി. എം. സക്കീർ ഹുസൈൻ എന്നിവർ വിശദീകരിച്ചു.