പെരുമ്പാവൂർ: പ്ലാസ്റ്റിക്കിനെ മാലിന്യമാകാതെ കാക്കുന്നവരാണ് റീസൈക്ലിംഗ് മേഖലയിലുള്ളവരെന്നും അവരുടെ സേവനം മഹത്തരമാണെന്നും സെന്റർ ഫോർ എൻവയോൺമെന്റ് ഡെവലപ്‌മെൻറ് പ്രോഗ്രാം ഡയറക്ടർ ഇ.ആർ. ദിലീപ്കുമാർ പറഞ്ഞു. പ്ലാസ്റ്റിക് റീസൈക്ലിംഗ് ഇൻഡസ്ട്രീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം പെരുമ്പാവൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
ഓരോ പഞ്ചായത്തിലും ഒരു റീസൈക്ലിംഗ് യൂണിറ്റ് നിർബന്ധമായും ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ പി.എ. നജീബ് പറഞ്ഞു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സിയാദ് സി. അലി അദ്ധ്യക്ഷത വഹിച്ചു. കെ.എസ്. ദിനേശ്, ജെ.എം. വിവേക്, സുജിത്ത് കരുൺ, അബ്ദുൾ നാസർ, ടി.എ. ഹസൻ, ഉമ്മർ കോട്ടയിൽ, ടി.വി. എൽദോസ്, ടി.എ.അനൂപ്, പി.പി. അലി, അബ്ദുൾ സമദ്, ഷെഫീഖ് സുൽത്താൻ ,എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി സിയാദ് സി. അലി (പ്രസിഡന്റ്), തോംസൺ സക്കറിയ, അഷ്‌റഫ് തിരൂർ (വൈസ് പ്രസിഡന്റുമാർ), അനീഷ് മുഹമ്മദ് (സെക്രട്ടറി), ഷെഫീഖ് സുൽത്താൻ, കെ.കെ. സുധീഷ് ഷൊർണൂർ (ജോ.സെക്രട്ടറിമാർ), ടി.വി. എൽദോ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.