മൂവാറ്റുപുഴ: ജനറൽ ആശുപത്രിയിൽ ഒ.പി ചീട്ടെടുക്കുന്നതിന്റെ തുകയ്ക്ക് പുറമേ വാഹനപാർക്കിംഗിനും തുക ഈടാക്കുന്നതായി ആക്ഷേപമുയർന്നതോടെ ഡി.വൈ.എഫ്.ഐ പ്രതിഷേധവുമായി രംഗത്തെത്തി. മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിന് മുന്നിൽ പ്രതിഷേധസമരം നടത്തി. സൂപ്രണ്ടിന് പരാതിയും നൽകി. ഇതേത്തുടർന്ന് വാഹനപാർക്കിംഗ് ഫീസ് ഇടാക്കുന്നത് തത്കാലം നിർത്തി. തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു. സമരത്തിന് ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് റിയാസ് ഖാൻ, കെ.കെ. അനീഷ്, ജസ്റ്റിൻ ജോസ്, ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.