adivasi

കൊച്ചി: കേരളത്തിലെ ഗോത്രകലാരൂപങ്ങളെ പുനരുജ്ജീവിപ്പിക്കുകയെന്ന ലക്ഷ്യവുമായി 29ന് കൊച്ചിയിൽ എർത്ത് ലോർ എന്ന പേരിൽ ആദിവാസി സംഗീത പരിപാടി അരങ്ങേറും. എം.രഘു , രമേശ് ജെ.ബി. എന്നിവരുടെ നേതൃത്വത്തിലുള്ള വയനാട്ടിലെ കാട്ടുനായ്കർ സമൂഹം നാച്ചിയമ്മ, സ്വാമിനാഥൻ എന്നിവരുടെ നേതൃത്വത്തിലുള്ള അട്ടപ്പാടി ഇരുളർ സമൂഹം തുടങ്ങിയവരുടെ പരിപാടികൾ എർത്ത് ലോറിൽ അവതരിപ്പിക്കും. ഫോർട്ട് കൊച്ചിയിലെ ഡേവിഡ് ഹാളിൽ 28ന് ശില്പശാലയിൽ ഗോത്രസമൂഹങ്ങളിൽ നിന്നുള്ളവർ സംസാരിക്കും. വിദ്യാർത്ഥികൾക്ക് സൗജന്യമാണ് പ്രവേശനം. മറ്റുള്ളവർക്ക് 300 രൂപയാണ് രജിസ്‌ടേഷൻ ഫീസ്. വരുമാനം ആദിവാസി സമൂഹങ്ങൾക്കായി ഉപയോഗിക്കും.