മൂവാറ്റുപുഴ: മുതിർന്ന പൗരന്മാരുടെ മാനസികോല്ലാസം ലക്ഷ്യമിട്ട് വിനോദയാത്ര സംഘടിപ്പിച്ചു. നഗരസഭ വയോമിത്രം പദ്ധതിയുടെ നേതൃത്വത്തിൽ ശാന്തിഗിരി കോളേജ് സോഷ്യൽവർക്ക് ഡിപ്പാർട്ടുമെന്റ്, ശ്രീമൂലം യൂണിയൻ ക്ലബ് എന്നിവരുമായി സഹകരിച്ചാണ് സ്നേഹയാത്ര സംഘടിപ്പിച്ചത്. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാജശ്രീ രാജു ഫ്ളാഗ് ഒാഫ് ചെയ്തു. പി.എം. അബ്ദുൽ സലാം, നിസാ അഷ്‌റഫ്, അമൽ ബാബു, ബിനീഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു. നഗരസഭയുടെ സ്‌നേഹവീട് വൃദ്ധസദനത്തിൽ നിന്നുള്ള അന്തേവാസികൾ ഉൾപ്പെടെ അമ്പതോളം വയോജനങ്ങൾ പങ്കെടുത്തു.
വയോമിത്രം സ്റ്റാഫ് അംഗങ്ങൾ, കോളേജ് വിദ്യാർത്ഥികൾ, നാടൻപാട്ട് കലാകാരി രാജി എളംകുന്നപുഴ എന്നിവർ യാത്രയിൽ പങ്കെടുത്ത് കലാപരിപാടികൾ അവതരിപ്പിച്ചു. പ്രോജക്ട് കോ ഓർഡിനേറ്റർ വി. നിഖിൽ, സ്‌നേഹവീട് വൃദ്ധസദനം സൂപ്രണ്ട് ജിമ്മി ഏലിയാസ്, സോഷ്യൽ വർക്ക് വിദ്യാർത്ഥികളായ അനുപ്രിയ, അഖിൽ, സോണ എന്നിവർ യാത്രയ്ക്ക് നേതൃത്വംനൽകി.