luc
ലക്കി തീയറ്റർ

പെരുമ്പാവൂർ: സിനിമാ പ്രേക്ഷകർക്കായി വെള്ളിത്തിരയിൽ മങ്ങാത്ത റീലുകൾ ഓടിച്ച ലക്കി സിനിമാ തിയേറ്റർ ഓർമ്മയിലേക്ക്. നഗരത്തിലെ രണ്ടാമത്തെ സിനിമാതിയേറ്ററായ ലക്കിയും വി​സ്മൃതി​യി​ലാകുന്നത്. കാലപ്പഴക്കത്താൽ കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചതിനാലാണ് പൊളിക്കുന്നതെന്ന് ഉടമകളിൽ ഒരാളായ തുരുത്തിയിൽ ശശി ജോർജ് പറഞ്ഞു. ഇദ്ദേഹത്തിന്റെ മുത്തച്ഛൻ അല്ലപ്ര തുരുത്തി ടി.കെ. വർക്കിയാണ് ഓലക്കെട്ടിടത്തിൽ തിയേറ്റർ തുടങ്ങിയത്. പി.പി റോഡ് തുടങ്ങുന്ന ഭാഗത്തായിരുന്നു ആദ്യം തിയേറ്റർ.

പിന്നീട് സ്വന്തം സ്ഥലത്തേക്ക് മാറ്റി. പിൽക്കാലത്ത് ഓലയുടെ സ്ഥാനത്ത് തകരഷീറ്റായി.

2005 മുതൽ അന്യസംസ്ഥാനത്തൊഴിലാളികൾ കൂട്ടമായി എത്തിത്തുടങ്ങിയതോടെ ഹിന്ദി, ബംഗാളി, ഒഡിയ, അസാമീസ് ചിത്രങ്ങൾ പ്രദർശിപ്പിച്ചുതുടങ്ങി. പുഷ്പ തിയേറ്റർ (ഇന്നത്തെ ആശിർവാദ്) തുടങ്ങിയ ടി.കെ. വർഗീസും പങ്കാളികളായ ടി.ജെ. ജോർജും ബേബി വർഗീസും 2003വരെ ലക്കി തിയേറ്റർ വാടകയ്ക്കെടുത്തു നടത്തിയിരുന്നു. തുടർന്ന് ശശി ജോർജ് നേരിട്ടാണ് നടത്തിയത്. കൊവിഡുകാലംവരെ തിയേറ്റർ സജീവമായിരുന്നു. പുതിയ തിയേറ്ററുകൾ വന്നെങ്കിലും വരുമാനം ഉണ്ടായിരുന്നതായി ശശി ജോർജ് പറഞ്ഞു.