t

ഉദയംപേരൂർ: ഉദയംപേരൂർ എസ്.എൻ.ഡി.പി. സ്കൂളിന് സമീപം സായൂജ്യത്തിൽ മത്സ്യകർഷകനായ പി.എസ്. സൈജുവിന്റെ മത്സ്യ ഫാമായ ബയോ ഫ്ലോക് പോണ്ടിലെ മത്സ്യങ്ങൾ ചത്തുപൊങ്ങി. കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും പോണ്ടിലേക്കുള ഓക്സിജൻ പൈപ്പ് തകർന്നുണ്ടായ ലീക്കാണ് ദുരന്ത കാരണം. വിളവെടുപ്പിന് തയ്യാറായ ഏഴുമാസം തികഞ്ഞ ശരാശരി 680 ഗ്രാം വരുന്ന 1036 മീനുകളാണ് ചത്തത്. ഒന്നര ലക്ഷം രൂപ നഷ്ടം വന്നതായി സൈജു പറഞ്ഞു.

കൊവിഡ് മൂലം ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടപ്പോഴാണ് കുടുംബത്തിന്റെ സഹായത്തോടെ മത്സ്യക്കൃഷിയിലേക്ക് തിരിഞ്ഞത്. പഞ്ചായത്തും ഫിഷറീസും ചേർന്ന് നടപ്പാക്കിയ ബയോ ഫ്ലോക്ക് പദ്ധതിയിൽ ഉൾപ്പെട്ടതാണ് ഫാം. രണ്ടാം വിളവെടുപ്പിന് തയ്യാറാകുമ്പോഴാണ് സംഭവം. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. എ. ഗോപി സ്ഥലം സന്ദർശിച്ചു.