മൂവാറ്റുപുഴ: നഗരസഭ കൗൺസിലർമാരായ പി.വി. രാധാകൃഷ്ണനും ഫൗസിയ അലിയും അഞ്ച്, എട്ട് വാർഡുകളിൽ തുടർച്ചയായി ഉണ്ടാകുന്ന വൈദ്യുതി മുടക്കത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി അസി. എൻജിനിയർ ഫാത്തിമ മിർസയ്ക്ക് പരാതി നൽകി. ഫീഡറിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് വൈദ്യുതിതടസം നേരിടുന്നതെന്നും ഉടൻ പ്രശ്നം പരിഹരിക്കാമെന്നും എ.ഇ.അറിയിച്ചതായി ഇരുവരും പറഞ്ഞു.