snmhss
മൂത്തകുന്നം എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് വാർഷിക സമ്മർ ക്യാമ്പ് വടക്കേക്കര സബ് ഇൻസ്പെക്ടർ രാജേഷ് ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: മൂത്തകുന്നം എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് വാർഷിക സമ്മർക്യാമ്പ് തുടങ്ങി. ഹെഡ്മിസ്ട്രസ് ശ്രീകല പതാക ഉയർത്തി. വടക്കേക്കര സബ് ഇൻസ്പെക്ടർ രാജേഷ് ഉദ്ഘാടനം ചെയ്തു. നോഡൽ ഓഫീസർ പി.എസ്. ഷാബു, വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ, സ്കൂൾ മാനേജർ സി.എ. രഞ്ജിത്ത്, പി.ടി.എ പ്രസിഡന്റ് ദിനേശ്കുമാർ, സ്റ്രാഫ് സെക്രട്ടറി എ.സി. മിനി തുടങ്ങിയവർ സംസാരിച്ചു.