കാലടി: മലയാറ്റൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്.പി.സി കേഡറ്റുകൾ പൊതുജനങ്ങൾക്കിടയിൽ മഴക്കാല രോഗങ്ങൾക്കെതിരെ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തി. ലഘുലേഖകൾ വിതരണം ചെയ്തു. രോഗപ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. എസ്.പി.സി ചാർജ് വഹിക്കുന്ന അദ്ധ്യാപകരായ സിമി ജോസഫ്, സൗമ്യ സോമൻ എന്നിവർ നേതൃത്വം നൽകി.