മൂവാറ്റുപുഴ: സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിന് കീഴിലുള്ള സ്‌കൂൾ വാഹനങ്ങളുടെ സുരക്ഷാ പരിശോധനയും ബോധവത്കരണക്ലാസും നടത്തി. 148 വാഹനങ്ങൾ പരിശോധനയ്‌ക്കെത്തിച്ചു. 134 എണ്ണത്തിന് സുരക്ഷാലേബൽ പതിച്ച് നൽകി. അവശേഷിക്കുന്നവ കുറവുകൾ പരിഹരിച്ച് ജൂൺ ഒന്നിനകം ഹാജരാക്കണം. മൂവാറ്റുപുഴ നിർമല പബ്ലിക് സ്‌കൂൾ, പിറവം സെന്റ് ജോസഫ് സ്‌കൂൾ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. ആർ.ടി.ഒ ടി.എം. ജെർസൺ ഡ്രൈവർമാർക്ക് പരിശീലനം നൽകി. എം.വി.ഐമാരായ ഫെനിൽ ജെയിംസ് തോമസ്, ജിൻസ് ജോർജ്, എ.എം.വി.ഐമാരായ പി.എസ്. ഷിജു, അജി കുര്യാക്കോസ്, വി.പി. മനോജ്, പി.എസ്. ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.