കുറുപ്പംപടി: സ്ത്രീധനത്തിനും സ്ത്രീപീഡനങ്ങൾക്കുമെതിരെ സ്ത്രീപക്ഷ നവകേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മിഷൻ നടപ്പിലാക്കുന്ന ജെൻഡർ വാർത്താബോർഡുകൾ മുടക്കുഴ പഞ്ചായത്തിൽ സ്ഥാപിച്ചു. പ്രസിഡന്റ് പി.പി. അവറാച്ചൻ നേതൃത്വം നൽകി. സി.ഡി.എസ് ചെയർപേഴ്സൺ ദീപ ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോസ് എ .പോൾ, വൽസ വേലായുധൻ, അംഗങ്ങളായ ഡോളി ബാബു, അനാമിക ശിവൻ, പി.എസ്. സുനിത്ത്, ബിന്ദു ഉണ്ണി, ഷിജി ബെന്നി, സാലി ബിജോയ്, കുടുംബശ്രീ മിഷൻ കോ ഓർഡിനേറ്റർ ജിജി, രാധിക എന്നിവർ പങ്കെടുത്തു.