
കൊച്ചി: തിരുവനന്തപുരത്ത് മതവിദ്വേഷ പ്രസംഗം നടത്തിയ കേസിൽ മജിസ്ട്രേട്ട് കോടതി ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് അറസ്റ്റിലായ പി.സി. ജോർജ് ഇന്നലെ രാത്രി തന്നെ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ഇന്നലെ രാത്രി തന്നെ ജാമ്യാപേക്ഷ പരിഗണിക്കണമെന്നും വ്യക്തമാക്കി ജോർജ് ഹൈക്കോടതി രജിസ്ട്രാർ ജനറലിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ ഹൈക്കോടതി ഇതിന് അനുമതി നൽകിയില്ല. ഇന്ന് രാവിലെ ജാമ്യഹർജി പരിഗണിക്കുന്ന ബെഞ്ചിൽ പ്രത്യേകം പരാമർശിച്ച് ഹർജി പരിഗണനയ്ക്ക് വരുത്താനാണ് ജോർജിന്റെ അഭിഭാഷകർ ശ്രമിക്കുന്നത്.