ചേരാനല്ലൂർ : തോമസ് കപ്പ് നേടിയ ഇന്ത്യൻ ബാഡ്മിന്റൺ ടീം താരം എം. അർജുനന് ചേരാനല്ലൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചേരാനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേഷ് അദ്ധ്യക്ഷനായി. സ്ഥിരം സമിതി അദ്ധ്യക്ഷരായ സ്റ്റാൻ സ്ലാവൂസ്, ഷിമ്മി ഫ്രാൻസിസ്, കോൺഗ്രസ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് സി.കെ. തങ്കപ്പൻ, പഞ്ചായത്ത് അംഗങ്ങളായ ടി.ആർ. ഭരതൻ, ബെന്നി ഫ്രാൻസിസ്, പി.കെ. ഷീജ, എഡ്രാക്ക് പ്രതിനിധി ഒ .ചന്ദ്രശേഖർ, റാഫേൽ ഇമ്മാനുവൽ, സെക്രട്ടറി ഇൻചാർജ് മനു എന്നിവർ പ്രസംഗിച്ചു.