കൊച്ചി : നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു യു.ഡി.എഫ് കൗൺസിലർമാർ നഗരസഭ ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ യോഗം പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ ഉദ്ഘാടനം ചെയ്തു. തുടർന്ന് കൗൺസിൽ യോഗത്തിൽ വച്ച് ആന്റണി കുരീത്തറ മേയർക്ക് കടലാസ് വള്ളം കൈമാറി.