പറവൂർ: എ.ഐ.വൈ.എഫ് പറവൂർ മണ്ഡലംകമ്മിറ്റി സംഘടിപ്പിക്കുന്ന എൻ.എം. അഭിഷേക് മെമ്മോറിയൽ എവർറോളിംഗ് ട്രോഫിക്കായുള്ള ഒന്നാമത് സെവൻസ് ഫ്ളഡ്ലൈറ്റ് ഫുട്ബാൾ ടൂർണമെന്റ് ഇന്ന് തുടങ്ങും. പറവൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വൈകിട്ട് ആറിന് പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. മണ്ഡലം സെക്രട്ടറി ഡിവിൻ കെ. ദിനകരൻ അദ്ധ്യക്ഷത വഹിക്കും. 29ന് സമാപിക്കും.